Posted on 1 Comment

കണ്ണനെവിടേ, മണിവര്‍ണനെവിടേ?

   മനസ്സില്‍ നിന്നൊരിക്കലും മറഞ്ഞു പോകരുതേ  നീ   

കണ്ണനെവിടേ, മണി വര്‍ണനെവിടേ ?
കമലക്കണ്ണനെന്‍ പൊന്നുമകനെവിടേ?

സന്ധ്യയായല്ലോ, സൂര്യനസ്തമിച്ചല്ലോ

 ചാരുഹാസന്‍  എന്ഗുപോയെന്നറിഞ്ഞില്ലല്ലോ                                                1

 കണ്ണനെവിടേ, മണി വര്‍ണനെവിടേ ?
കരളിലെ കൊന്നപ്പൂവെന്നുണ്ണി എവിടേ?
 പശുക്കള്‍ ഓരോന്നായെല്ലാം തിരുച്ചുവല്ലോ ,മണി –
വിളക്കുകള്‍ ആകാശത്തില്‍ പരംന്നുവല്ലോ                                                     2
 കണ്ണനെവിടേ, മണി വര്‍ണനെവിടേ ?
കുഴ ലൂതി തിരിയുന്ന കുട്ടിഎവിടേ ?
ഒളിക്കുംമ്പോള്‍  അവന്മാത്രം അടുക്കളയില്, പക്ഷെ‍‍
വിളിക്കുമ്പോള്‍ ഒമ്പതുപേര്‍ എങ്ങനെ വന്നു ?

കണ്ണനെവിടേ, മ‍ണി വര്‍ണനെവിടേ ?

‍ കുറുമ്പ്കുട്ടന്‍ അമ്പാടിത്തുടിപ്പെവിടേ ?

മരത്തിന്മേല്‍ക്കേറി, അമ്മ വിളിക്കുന്നേരം

തൊഴുത്തില്‍ നിന്നവന്‍ വന്നാല്‍ അതിശയം‍ താന്‍                                4
കണ്ണനെവിടേ, മണി വര്‍ണനെവിടേ ?
മയില്പ്പീലിചൂടിക്കൂകും കുയിലെവിടേ?
പുഴയിലെങ്ങാനുംചാടി കുഴഞ്ഞുവോ കാല്‍?
മഴയില്‍ നനഞ്ഞെന്‍മകന്‍  അവശനായൊ  ?                                                      5
കണ്ണനെവിടേ, മണി വര്‍ണനെവിടേ ?
വെണ്ണ തിന്നാന്‍ ഓടിയെത്തും ഉണ്ണി എവിടേ  ?
 മുള്ള്കുത്തിയോകാലില്‍, പരിക്കെറ്റുവോ ?
ഉള്ളമെന്റെ വേദനയാല്‍  തുടിക്കുന്നല്ലോ                                                           6
കണ്ണനെവിടേ, മണി വര്‍ണനെവിടേ ?
മണി  വളക്കിലുക്കങ്ങള്‍ മുഴങ്ങുന്നല്ലോ
മനസ്സിന്റെഉള്ളില്‍നിന്നും മധുരമായി
ഇവനെപ്പോള്‍ ഉള്ളില്‍പ്പോയി അതിശയം താന്‍                                      7
കനക കുണ്ടലങ്ങളും വളകളും   തളകളും
കമനീയ പദതാള ലയ സമ്മേളനങ്ങളും‍
തുടരട്ടെ, മരകത മണിവര്‍ണ, ഭവാനെന്റെ
മനസ്സില്‍ നിന്നൊരിക്കലും മറഞ്ഞു പോകരുതേ    നീ
അകന്നു പോയി നീയെങ്കില്‍ അവശയായിടുന്നു  ജ്ഞാന്‍
തളരുന്നു തനു,  ശബ്ധമിടറുന്നു , മിഴി‍കളില്‍
വളരുന്നിതിരുള്‍, എന്‍റെ മരകത മണിവര്‍ണാ
മനസ്സില്‍ നിന്നൊരിക്കലും മറഞ്ഞു പോകരുതേ    നീ                        9
മദനമോഹനാ മമ ഹൃദയജീവന കൃഷ്ണാ
മതി, മതി ഒളിഞ്ഞുള്ള വിലയാട്ടംബുദവര്രണാ
അറിയാംഎന്നടിത്തട്ടിൽ ആവിടുന്നുഉണ്ടെന്നകാര്യം
അതുകൊണ്ട് പുറത്തു നീ വരുമെന്നതനിവാര്യം
മയിൽ‌പ്പീലി ഇളം കാറ്റിൽ ഇളകുന്നത് കാണ്മൂ ജ്ഞാൻ,
മണിയോടക്കുഴലിൽ നിന്നൊഴുകും പാട്ട്കേള്പൂ ജ്ഞാൻ
തുളസി, മല്ലിക, തെച്ചീ സുഗന്തം ആസ്വദിപ്പൂ ജ്ഞാൻ
മനസ്സില് നിന്നൊരിക്കലും മറഞ്ഞു പോകരുതെ നീ!
അഗ്രേ പശ്യാമി തേജോ നിബിഡതര കളായാവലീ ലോഭനീയം
പീയൂഷാപ്ലാവിതോഹംതദനുതദുരെ ദിവ്യ കൈശോര വേഷം
താരുണ്യാരംഭ രമ്യം പരമസുഖരസാസ്വാദരോമാന്ജിതാംഗയ
ആവീതം നാരദാദയൈ വിലസതുപനിഷദ് സുന്ദരീ മണ്ടലൈട്ച്ച .

                      കൃഷ്ണായ തുഭ്യം നമ:;

1 thought on “കണ്ണനെവിടേ, മണിവര്‍ണനെവിടേ?

  1. To
    [email protected]
    May 9, 2010
    “kannan evidey‏?”
    mama, a great effort, the yearning for the Supreme being is flowing from the innermost spot of the heart. Only the blessed can achieve this.
    Namaskarams KVA

Leave a Reply

Your email address will not be published. Required fields are marked *